റോം : ഇറ്റലിയിലെ മിലാനില്‍ വയോജന പരിപാലന കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ ആറ് പേര് മരിച്ചു. ശക്തമായ പുകയില്‍ ശ്വാസതടസ്സമടക്കമുള്ള അസ്വസ്ഥതകള്‍ നേരിട്ട 81 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
14 പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. മരിച്ചവരില്‍ അഞ്ച് പേര് സ്ത്രീകളാണ്. മൂന്ന് നില കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്.
ഈ മുറിയിലെ താമസക്കാരായ രണ്ട് സ്ത്രീകള്‍ പൊള്ളലേറ്റ് മരിച്ചു. സമീപത്തെ മുറികളിലുണ്ടായിരുന്ന മറ്റ് നാല് പേരും പുക ശ്വസിച്ചാണ് മരിച്ചത്. ആകെ 167 അന്തേവാസികളാണ് വയോജന കേന്ദ്രത്തിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.