പെർത്ത് : റോയല്‍ വാര്യർ ക്രിക്കറ്റ് ക്ലബ് നേതൃത്വം കൊടുക്കുന്ന എയ്സ് റോയല്‍ ചാമ്ബ്യൻസ് ലീഗ് സീസണ് 3 ടി 20 ട്വന്റി ഫൈനലില്‍ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9ന് തോണ്ലീ ഹ്യൂം ഓവല്‍ സ്റ്റേഡിയത്തില്‍ റോയല്‍ വാരിയേഴ്സും കേരള സ്ട്രൈക്കേഴ്സ് മാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടും.
വിജയികള്‍ക്ക് ട്രോഫിയും 2000 ഡോളർ പ്രൈസ് മണിയും ലഭിക്കും.
രണ്ടാം സ്ഥാനക്കാർക്ക്. 1000 ഡോളർ പ്രൈസ് മണിയും സമ്മാനമായി നല്‍കുന്നതാണ്. കൂടാതെ ടൂർണമെൻറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ വിക്കറ്റ്, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് ട്രോഫികളും നല്‍കുന്നതാണ്.
പെർത്തിലെ പ്രമുഖ എട്ടോളം മലയാളി ക്രിക്കറ്റ് ക്ലബ്ബുകള്‍ ലീഗിന്റെ ഭാഗമായി ഏറ്റുമുട്ടി. കാനിംഗ് സിറ്റി ഡെപ്യൂട്ടി മേയർ അമാൻണ്ട സ്പെൻസർ. അർമാഡേല് സിറ്റി കൗണ്‍സിലർ ജിബി ജോയ്, ബിനു ജോസഫ് എയ്സ്, വർഗീസ് പുന്നയ്ക്കല്‍ എന്നിവർ മുഖ്യാതിഥികളായിരിക്കും. റോയല്‍ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് അരുണ്‍ ജോസ് സെക്രട്ടറി ജോയ് ജോസഫ് ട്രഷറർ ഏലിയാസ് അരീക്കല്‍ എന്നിവർ നേതൃത്വം കൊടുത്തു.