ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെയ്ൻ സൗത്തിലെ സെൻ്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾ ജൂലൈ അഞ്ച് മുതൽ ഏഴു വരെ നടക്കും.
അഞ്ചിന് (വെള്ളിയാഴ്ച്ച) വൈകിട്ട് ആറിന് ഫൊറോന വികാരി ഫാ. എബ്രഹാം നാടുകുന്നേൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആരംഭിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച 6.15-ന് നടക്കുന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഇപ്സ്വിച്ച് ആൻഡ് സ്പ്രിങ്ഫിൽഡ് മിഷൻ വികാരി ഫാ. ആന്റോ ചിരിയംകണ്ടത്ത് നേതൃത്യം നൽകും.
രണ്ടാം ദിനമായ ആറിന് (ശനിയാഴ്ച്ച) വൈകിട്ട് മൂന്നിന് ആഘോഷമായ വി. കുർബാനയ്ക്ക് ഫ്രഞ്ച്സ് ഫോറസ്റ്റ് ഇടവക (സിഡ്നി) അസോസിയേറ്റ് വികാരി ഫാ. ബിജു മാത്യു കൊയ്ക്കാട്ടിൽ നേതൃത്വം നൽകും. തുടർന്ന് വൈകിട്ട് അഞ്ചിന് കൊയ്നോനിയ (ഫെലോഷിപ്പ്) 2024′ എന്ന പേരിൽ സാംസ്ക്കാരിക പരിപാടി നടക്കും. 9:30 വരരെ നിന്ന പരിപാടിയുടെ മുഖ്യ ആകർഷണമാണ് ഫുഡ് ഫെസ്റ്റിവൽ. ബ്രിസ്ബെയ്ൻ ബ്രിസി ബീട്സ് ചെണ്ടമേളത്തിന്റെറെ ഫ്യൂഷൻ ചെണ്ടമേളം കൊയ്നോനിയ 2024-നെ ആഘോഷ പൂരിതമാക്കും. വിവിധ ഇടവകകളിൽ നിന്നുമായി 500-ൽ പരം കലാകാരന്മാർ പങ്കെടുക്കും..
അന്നേ ദിവസം രാത്രി 8.30-ന് ഫാ. ഷാജി തുമ്പേച്ചിറയിൽ സംവിധാനം നിർവഹിച്ച രാജശിൽപി എന്ന ബൈബിൾ നാടകം അവതരിപ്പിക്കും. വിശ്വാസ വീഥിയിലൂടെ യാത്ര ചെയ്യുന്ന നാടകം പ്രേക്ഷകർക്ക് പുതുകാഴ്ച്ചയും ഗൃഹാതുരത്വവും സമ്മാനിക്കും.
പ്രധാന തിരുനാൾ ദിവസമായ ജൂലൈ ഏഴിന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആഘോഷമായ വി. കുർബ്ബാനയ്ക്ക് ന്യൂ കാസിൽ സെൻ്റ് മേരീസ് മിഷൻ വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകും. വൈകിട്ട് 5.30-ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും. തിരുനാൾ പ്രദക്ഷിണത്തെ തുടർന്ന്, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.