മലയാളികളുടെ കാതകലത്തിലുള്ള സ്വരമാണ് ചിത്രയുടേത്. കാലമെത്രയായാലും ആ ശബ്ദം മാധുര്യമേറിക്കൊണ്ടിരിക്കുന്നു. അറുപതാം പിറന്നാളിന്റെ നിറവിലാണ് ചിത്ര. അറുപതാം പിറന്നാളിന് ആശംസകള്‍പ്പിക്കുമ്പോള്‍ ഗായിക ചിത്രയുടെ എത്ര പാട്ടുകളാകും ആസ്വദകരുടെ കാതോര്‍മകളില്‍ പാടിക്കൊണ്ടിരിക്കുന്നുണ്ടാകുക?ചിത്രയുടെ പേര് ഓര്‍ത്താല്‍ മാത്രം തന്നെ ആ മധുര ശബ്ദം പ്രേക്ഷകരുടെ കാതില്‍ മുഴുങ്ങും. നാല് പതിറ്റാണ്ടുകളില്‍ ഇമ്പത്തോടെ കേട്ടുകൊണ്ടേയിരിക്കുകയാണ് ചിത്രയെ പ്രേക്ഷകര്‍. സംഗീത പുരസ്കാരങ്ങളുടെ പെരുമ വര്‍ഷാവര്‍ഷം ചിത്രയെ തേടിയെത്തിക്കൊണ്ടേയിരിക്കുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്കാരം 16 തവണയും ലഭിച്ചു. നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ അവാര്‍ഡും മലയാളത്തിന്റെ വാനമ്പാടിക്ക് ലഭിച്ചു. പത്മഭൂഷൻ നല്കി രാജ്യം ആദരിച്ചു.