ബ്രിസ്ബെൻ: കുടുംബ നവീകരണ കാരിസ ധ്യാന മേഖലയിൽ പ്രാവിണ്യം തെളിയിച്ച എസ്വിഡി സഭാംഗവും കരിംങ്കുന്നംകാരനുമായ ഫാദർ ടൈറ്റസ് തട്ടാമറ്റത്തിലിന് ഒസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ സഹപാഠികളും സുഹൃത്തുക്കളും ചേർന്ന് സ്നേഹോഷ്മളമായ സ്വീകരണം നൽകി.
ഫെബ്രുവരി അവസാനം മെൽബണിൽ എത്തിച്ചേർന്ന ടൈറ്റസച്ഛൻ മെൽബൺ, കാൻബറ, സിഡ്നി, ബ്രിസ്ബേൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായി ധ്യാനം നടത്തുകയുണ്ടായി. തിരക്കുപിടിച്ച ദിവസങ്ങളായിരുന്നിട്ട് കൂടി സഹപാഠികളുടെയും സുഹുത്തുക്കളുടെയും ഭവനങ്ങൾ സന്ദർശിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തി എന്നത് ശ്ലാഖനീയമാണ് എന്ന് ഒപ്പം പഠിച്ച റോണി പച്ചിക്കര, ജിജിമോൻ കാരു പ്ലാക്കൽ എന്നിവർ പറഞ്ഞു.
നോവുകാലത്ത് ഏവർക്കും പുത്തൻ ഉണർവേകുന്ന പ്രത്യാശ നിറഞ്ഞ ധ്യാനമായിരുന്നു അച്ചൻ നടത്തിയതെന്ന് സ്റ്റെബി ചെറിയാക്കൽ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയൽ വച്ച് കരിംങ്കുന്നംകാരായ തന്റെ പ്രിയപ്പെട്ട നാട്ടുകാരെയും സുഹൃത്തുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും സാധിച്ചതിൽ ഏറെ സന്തോഷവാനാണെന്ന് അച്ചൻ അഭിപ്രായപ്പെട്ടു.
വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണങ്ങൾക്ക് ജിജിമോൻ കാരുപ്ലാക്കൽ, ജിജോ ചവറാട്ട്, ഷാജുവേളുപറമ്പിൽ, സജു ചക്കുങ്കൽ, ബിജു മൂടികല്ലേൽ, സ്റ്റെബി ചെറിയാക്കൽ ,റോണി പച്ചിക്കര എന്നിവർ നേതൃത്വം നൽകി.