തെന്നിന്ത്യയിലും ഹിന്ദിയിലും ഒക്കെ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഉര്‍വശി റൗട്ടേല. ഉര്‍വശി റൗട്ടേല ഒരു ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കിയതാണ് ഇപ്പോള്‍ ഉര്‍വശി റൗട്ടേല ട്രോളുകളില്‍ ഇടംപിടിക്കാൻ കാരണം. ഒരു മിനുട്ടിന് ഒരു കോടി വാങ്ങിക്കുന്നതാണ് എല്ലാവരും സ്വപ്നം കാണുന്നത് എന്ന് നടി ഉര്‍വശി റൗട്ടേല പറഞ്ഞതാണ് ട്രോളായിരിക്കുന്നത്.
ഇപ്പോള്‍ രാജ്യത്തിന് ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഒരു നടി എന്ന നിലയില്‍ അഭിപ്രായം എന്താണ് എന്ന് മാധ്യമപ്രവര്ത്തകൻ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഒരു മിനിറ്റിന് ഒരു കോടി വാങ്ങിക്കുന്നു, എന്താണ് അതിനോട് പ്രതികരിക്കാനുള്ളത് എന്ന് മാധ്യമപ്രവര്ത്തകൻ ചോദിക്കുകയായിരുന്നു. അത് ശരിവയ്ക്കുന്ന തരത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. അത് നല്ല കാര്യമാണ്, എല്ലാ താരങ്ങളും അതാണ് ആഗ്രഹിക്കുന്നത് എന്ന് ഉര്‍വശി റൗട്ടേല മറുപടി പറഞ്ഞു. തുടര്‍ന്നായിരുന്നു ഉര്‍വശിയെ ആരാധകര്‍ പരിഹസിച്ചത്. ഇത്രയും പ്രതിഫലം ആരാണ് നല്‍കുന്നതെന്ന് ചോദിക്കുകയായിരുന്നു ഒരു ആരാധകൻ. കോടിപതിയാണെന്ന് ഞാനും സ്വപ്നം കാണാറുണ്ടെന്ന് പറയുകയായിരുന്നു മറ്റൊരു ആരാധകൻ.