ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം.2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 45 രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദം യുകെയില്‍ അതിവേഗം പടരുകയാണ്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എറിസ് മൂലമാണെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അപകടസാധ്യത മറ്റ് വകഭേദങ്ങളേക്കാള്‍ ഉയര്‍ന്നതല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം മുമ്ബത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. EG.5.1 വകഭേദത്തെയും അതിന്റെ ഉപവകഭേമായ 5G.5.1 വകഭേദത്തെയും ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരികയാണ്.