എന്റെ കേരളം ഓസ്ട്രേലിയയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ബ്രോഡ് മെഡോസ് ടൌൺ ഹാളിൽ നടക്കും. ഓഗസ്റ്റ് 19നു രാവിലെ 10 മണിക്ക് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനാലോളം ടീമുകൾ പങ്കെടുക്കുന്ന ആവേശോജ്വലമായ ഓൾ ഓസ്ടേലിയ വടംവലി മത്സരം ആരംഭിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും .ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യ അതിനുശേഷം വിവിധ കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും ആയുള്ള വിവിധ ഓണക്കളികളും നടത്തപ്പെടും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ടീം എന്റെ കേരളം ഒരുങ്ങി കഴിഞ്ഞു.