ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്.
ബജറ്റിലുണ്ടായ നയപരമായ മാറ്റങ്ങള്‍ ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം നല്‍കുന്നതാണെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ പാര്‍ട്ടിയടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റ് സമിതി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.