ന്യൂയോര്‍ക്ക്: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങള്‍ക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം.
സ്റ്റെം സെല്ലുകളില്‍ നിന്ന് മനുഷ്യ ഘടകങ്ങളുള്ള ഒരു ഭ്രൂണം സൃഷ്ടിക്കുന്നതിനായി അണ്ഡത്തിനും ബീജത്തിനും ചുറ്റുമുള്ള ഓട്ടം അവസാനിപ്പിച്ച് ശാസ്ത്രജ്ഞര്‍. ശാസ്ത്രജ്ഞരുടെ റിസേര്‍ച്ചിന്റെ ഫലമായി ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്ത്രജ്ഞരാണ് തങ്ങളുടെ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ആണും പെണ്ണും ഇല്ലെങ്കില്‍ പോലും ഒരു കുഞ്ഞ് ജനിക്കുമെന്ന് സാരം.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെയും കാലിഫോര്‍ണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഈ കണ്ടെത്തല്‍. മനുഷ്യ വികാസത്തിന്റെ ആദിമഘട്ടത്തിലുണ്ടായ ഭ്രൂണങ്ങളോട് സമാനമായ ഒന്നാണിതെന്ന് പ്രൊഫസര്‍ മഗ്ദലീന സെര്‍നിക്ക-ഗോറ്റ്സ് പറഞ്ഞു. റീപ്രോഗ്രാമിംഗ് വഴി നമുക്ക് മനുഷ്യ ഭ്രൂണം പോലുള്ള മോഡലുകള്‍ സൃഷ്ടിക്കാൻ കഴിയുമെന്ന് മഗ്ദലീന ബുധനാഴ്ച ബോസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സ്റ്റെം സെല്‍ റിസര്‍ച്ചിന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞു.
പ്രകൃതിദത്ത ഭ്രൂണത്തിനായുള്ള 14 ദിവസത്തെ വികാസത്തിന് തൊട്ടുമുമ്ബ് ഒരു ഘട്ടത്തിലേക്ക് പ്രോട്ടോ-ഭ്രൂണങ്ങള്‍ വളര്‍ത്തിയെടുത്താണ് ഈ പരീക്ഷണം വിജയിപ്പിച്ചത്. ഈ ഭ്രൂണങ്ങള്‍ക്ക് ഹൃദയമിടിപ്പോ തലച്ചോറോ ഇല്ല. എന്നാല്‍, അണ്ഡത്തെയും ബീജത്തെയും പ്രവചിക്കുന്ന പ്രാഥമിക കോശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഗവേഷണം ഇതുവരെ ഒരു ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ദി ഗാര്ഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുവഴി ഉണ്ടാകുന്ന ഭ്രൂണങ്ങള്‍ യഥാര്‍ത്ഥ മനുഷ്യരാകുമെന്ന അവകാശവാദങ്ങളൊന്നും ഇവര്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ അവയുടെ സൃഷ്ടി നിയമപരവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തുന്നു. കാരണം ലോകമെമ്ബാടുമുള്ള നിലവിലെ നിയമങ്ങള്‍ ഒന്നും ഇത്തരത്തിലുള്ള ഭ്രൂണത്തിനെ സ്വാഗതം ചെയ്യുന്നില്ല. ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസലുകളെക്കുറിച്ച് പഠനം നടത്തുക എന്നതും ഇവരുടെ ഉദ്ദേശമാണ്. എന്നിരുന്നാലും, ആണും പെണ്ണുമില്ലാതെ ജീവന് സൃഷ്ടിക്കുന്നത് അപകടകരമാണെന്ന ആശങ്ക ലോകം ഉയര്‍ത്തുന്നുണ്ട്.