മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എക്സ് (ട്വിറ്റര്‍) ഉടമയായ ഇലോണ്‍ മസ്ക്. നേരിട്ട് എക്സില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനവും കൂടുതല്‍ സ്വാതന്ത്രവും നല്‍കുമെന്നാണ് മസ്കിന്റെ വാഗ്ദാനം. എക്സിലൂടെ തന്നെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയത്.”എഴുതാനുള്ള കൂടുതല്‍ സ്വാതന്ത്ര്യവും ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനാണ് നിങ്ങളെങ്കില്‍ നേരിട്ട് ഈ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കൂ” എന്നാണ് മസ്കിന്റെ വാക്കുകള്‍. മാധ്യമ സ്ഥാപനങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെയ്ക്കുന്ന ലേഖനങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ അനുവദിക്കുന്ന പദ്ധതികളെ കുറിച്ച് ഇലോണ്‍ മസ്ക് നേരത്തെ തന്നെ പറഞ്ഞിരുന്നു.