ജീവിത ചിലവ് വർധിച്ചതിൽ നട്ടം തിരിയുന്ന ഓസ്ട്രേലിയക്കാരെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്താൻ പോകുകയാണ് ജൂലൈ മാസത്തിൽ പ്രാബല്യത്തിൽ വരുന്ന വൈദ്യുതി നിരക്ക് വർധന.ഗാർഹീക ഉപയോഗത്തിനുള്ള വൈദ്യുതിക്ക് 25 ശതമാനത്തോളം നിരക്ക് വർധനവാണ് വരാൻ പോകുന്നത്.
ചെറുകിട കച്ചവടക്കാർക്ക് 14 മുതൽ 29 ശതമാനം വരെയും വർധനവുണ്ടാകും.തണുപ്പ് കാലത്തെ വൈദ്യുതിയുടെ അധിക ഉപയോഗം കൂടിയാകുമ്പോൾ കറന്റ് ബില്ലിലെ വർധന ഉപഭോക്താക്കളെ രൂക്ഷമായി ബാധിക്കും.ഓസ്ട്രേലിയയുടെ എനർജി റെഗുലേറ്റർ നിശ്ചയിച്ചിരിക്കുന്ന വൈദ്യുതി വിലയിലെ പുതിയ പരിധിയാണ് ബില്ല് കൂടാൻ കാരണം.ഉയർന്ന ഉപയോഗമാണ് ഊർജ്ജ ഉപയോഗമാണ് ചെറുകിട ഉപഭോക്താക്കളുടെ വൈദ്യുത നിരക്ക് കൂടാൻ കാരണം എന്ന് എനർജി റെഗുലേറ്റർ പറയുന്നു.