റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികം EID with MG എന്ന പേരിൽ പ്രശസ്ത പിന്നണിഗായകൻ
M G ശ്രീകുമാറിനെ ഉൾപ്പെടുത്തിക്കൊണ്ട് 28 -04 -2023 നു അൽഹൈറിലുള്ള അൽ ഒവൈദ ഫാംഹൗസിൽ വച്ച് വൈകിട്ട് 6 മണിക്ക് നടത്താൻ തീരുമാനിച്ചു.
പരിപാടി വടകര ലോകസഭാ എം പി .K മുരളീധരൻ ഉത്ഘാടനം ചെയ്യും,
റിയാദിൽ ആദ്യമായി എത്തുന്ന M G ശ്രീകുമാറിനെ കൂടാതെ പിന്നണി ഗായകർ ആയ ,മൃദുല വാര്യർ , അഞ്ചു ജോസഫ് , റഹ്മാൻ എന്നിവരും ,എട്ടോളം ഓർക്കസ്ട്ര ടീമും പരിപാടിയുടെ ഭാഗമാവും , കൂടാതെ ദേവിക നിർത്തവിദ്യാലയത്തിലെ കലാകാരൻമാരും
റിയാദിലെ പ്രഗത്ഭരായ ഗായകരും പരിപാടിയിൽ അണിചേരുന്നു.
ഏകദേശം നാലായിരത്തോളം ഓഡിയൻസിനെ പ്രതീക്ഷിച്ച്കൊണ്ട് ഓപ്പൺ എയറിൽ നടത്തുന്ന പരിപാടി ഒരു വൻ വിജയമാക്കുവാൻ റിയാദ് മലയാളി സമൂഹത്തെ ആഹ്വാനം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു.
“നന്മയിലൂടെ സൗഹൃദം ,സൗഹൃദത്തിലൂടെ കാരുണ്യം “ എന്ന ആപ്ത വാക്യവുമായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊയിലാണ്ടി കൂട്ടം ഇന്ത്യയിലും വിദേശത്തുമായി 11 ചാപ്റ്ററുകളും ഒരു ലക്ഷത്തോളം മെമ്പർമാരുള്ള ഫേസ്ബുക് കൂട്ടായ്മയാണ്,
കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതക്കും മുൻതൂക്കം നൽകുന്ന സംഘടന എന്ന രീതിയിൽ അനവധി ജീവകാരുണ്യ പ്രവത്തനങ്ങൾ നടത്താൻ സ്വദേശത്തും വിദേശത്തു മായി കൊയിലാണ്ടി കൂട്ടത്തിനു സാധിച്ചിട്ടുണ്ടന്ന് സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ , ചെയർമാൻ റാഫി കൊയിലാണ്ടി,അഡ്വൈസറി ബോർഡ് മെമ്പർ പുഷ്പരാജ് ,പ്രസിഡന്റ് നൗഫൽ സിറ്റിഫ്ലവർ,സെക്രട്ടറി നിബിൻ ഇന്ദ്രനീലം , treasurer ഷഹീൻ തൊണ്ടിയിൽ , പ്രോഗ്രാം ചെയര്മാൻ റാഷിദ് ദയ , പ്രോഗ്രാം കോഓർഡിനേറ്റർ നൗഷാദ് കണ്ണങ്കടവ് എന്നിവർ സംബന്ധിച്ചു.
പരിപാടി എൻട്രി പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നതായും സംഘാടകർ പറഞ്ഞു.
എൻട്രി പാസുകൾ ലഭിക്കുന്ന സ്ഥലങ്ങൾ :-
1. സിറ്റി ഫ്ലവർ ഹൈപ്പർ ബത്ത
2. അസൽ ഹിന്ദ് റെസ്റ്റോറന്റ്
3.സീ ടെക് ട്രാവൽസ്
4. നൂറ കാർഗോ ( മദീന ഹൈപ്പർ ) അസീസിയ
5. കാന്റീൻ റെസ്റ്റോറന്റ് ഒലയ്യ
6. വിസ്മയ റെസ്റ്റോറന്റ് ശുമൈസി
7. സിറ്റി ഫ്ലവർ അൽ ഖർജ്.
വിശദ വിവരങ്ങൾക്ക് 0535248041, 0555025167,0535154955,0501824365. എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.