കെയ്റോ : ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സില്‍ ചേരാൻ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ച് ഈജിപ്റ്റ്.
ഈജിപ്റ്റിലെ റഷ്യൻ അംബാസഡറായ ജോര്‍ജി ബോറിസെൻകോ ആണ് ഇക്കാര്യമറിയിച്ചത്. ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഈജിപ്റ്റ്, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ 12 രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇറാനും അര്‍ജന്റീനയും കഴിഞ്ഞ വര്‍ഷം ബ്രിക്സില്‍ ചേരാൻ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബെലറൂസ്, മെക്സിക്കോ, തുര്‍ക്കി തുടങ്ങി 19 രാജ്യങ്ങള്‍ ബ്രിക്സിന്റെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചതായി റഷ്യ ഇക്കഴിഞ്ഞ ഏപ്രിലില്‍ അറിയിച്ചിരുന്നു.