ചങ്ങനാശ്ശേരി : ഓസ്ട്രേലിയയിലും യുഎഇയിലും പ്രവർത്തിച്ച് വരുന്ന ഈസി മൈഗ്രേഷൻ, വിദേശ പഠനത്തിനും ജോലിക്കും ആഗ്രഹിക്കുന്ന മലയാളികൾക്കായി കേരളത്തിൽ പുതിയൊരു ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നു.വിദേശ വിദ്യാഭ്യാസത്തിനും
തൊഴിൽ സാധ്യതയ്ക്കും അവസരമൊരുക്കി ചങ്ങനാശ്ശേരിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈസിമൈഗ്രേഷൻ.
ചങ്ങനാശേരിയിൽ പാറേൽ പള്ളിക്കു സമീപമുള്ള ഈസി മൈഗ്രേഷൻ്റെ ഓഫീസ് സംസ്‌ഥാന സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും ഓസ്ട്രേലിയ, കാനഡ, യുകെ, അമേരിക്ക, ജർമനി, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പഠനത്തിനും താമസത്തിനും വേണ്ട നിർദേശങ്ങളും, സഹായങ്ങളും നൽകുന്നതിനായി പരിചയ സമ്പന്നരായ വിദഗ്‌ധരുടെ ടീം ഈസി മൈഗ്രേഷനിൽ പ്രവർത്തന സജ്ജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
എളുപ്പത്തിൽ പഠനവും കുടിയേറ്റവും എന്ന മുദ്രാവാക്യവുമായി, നൂതനവും ഉപഭോക്‌ത്യ സൗഹൃദവുമായ സേവനങ്ങളാണ് കൺസൾട്ടൻസി മുന്നോട്ടുവയ്ക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്കായി ഉയർന്ന നിലവാരത്തിലുള്ള സവിശേഷ കൗൺസലിംഗും പരിശീലനവുമാണ് ഈസി മൈഗ്രേഷൻ വാഗ്ദാനം ചെയ്യുന്നത്. വിദേശ തൊഴിൽ സാധ്യതകൾ, കോളേജ്/യൂണി വേഴ്സിറ്റി അഡ്മിഷൻ, വിസ നടപടികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കൺസൾട്ടൻസി മികച്ച സേവനം ഉറപ്പാക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നവർക്കും മികച്ച വിദ്യാഭ്യാസം തേടുന്നവർക്കും പ്രോത്സാഹനം നൽകുന്ന ഈസി മൈഗ്രേഷൻ മലയാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ
മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നഗരസഭാ ആക്‌ടിംഗ് ചെയർമാൻ മാത്യൂസ് ജോർജ്, പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, വാർഡ് കൗൺസിലർ ഷൈനി ഷാജി എന്നിവരും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസംഗിച്ചു.
നിങ്ങളുടെ സ്വപ്നം ഞങ്ങളുടെ ദൗത്യം എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് മികച്ച ഉന്നത വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതയും ഉറപ്പാക്കുകയാണ് ഈസി മൈഗ്രേഷൻ്റെ ലക്ഷ്യമെന്ന് സ്‌ഥാപനത്തിൻ്റെ എം.ഡി തോമസ് ജേക്കബ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 8921895500