തൃശൂർ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത സംരംഭകർക്കു വായ്പ നൽകാൻ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്. രണ്ടോ അതിലധകമോ പേർ ചേർന്നു കൂട്ടു സംരംഭങ്ങൾ തുടങ്ങാൻ മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്സ് അല്ലെങ്കിൽ ജോബ് ക്ലബ് വായപയ്ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
പദ്ധതി ചെലവിന്റെ 25 ശതമാനം സംരംഭത്തിന്റെ അക്കൗണ്ടിലേക്കു സബ്സിഡി ആയി ലഭിക്കും. 21നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്കു 3 വർഷവും പട്ടികജാതി, പട്ടിക വർഗ, ഭിന്നശേഷി വിഭാഗക്കാർക്കു 5 വർഷവും പ്രായപരിധിയിൽ ഇളവു ലഭിക്കും. അപേക്ഷകന്റെ കുടുംബ വാർ ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. പുതു സംരംഭകർക്കു പരിശീലനത്തിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ സമീപിക്കാം.
ലഘു സംരംഭകർക്കും കെസ്റ്റ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായം 21നും 50നും ഇടയിൽ. വാർ ഷിക വരുമാനം ഒരു ലക്ഷം രൂപ യിൽ താഴെയായിരിക്കണം.
phone : 0487 22331016.