തിരുവനന്തപുര൦:പുതുക്കിയ ദേശീയ വിദ്യാഭ്യാസം നയ൦ പുറത്തു വന്നു. പുതുക്കിയ വിദ്യാഭ്യാസ നയപ്രകാരം സ്കൂൾ പഠനകാലത്തെ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ഒന്നാം ഘട്ടത്തിൽ അഞ്ചുവർഷമാണ് കണക്കാക്കിയിരിക്കുന്നത്. മൂന്ന് മുതൽ ആറ് വയസ്സുവരെ. ഈ കാലഘട്ടത്തിൽ അ൦ഗൻവാടി പ്ലേസ്കൂൾ കാലഘട്ട൦. രണ്ടാംഘട്ടത്തിൽ മൂന്നുവർഷ൦. എട്ടു വയസ്സു മുതൽ 11 വയസ്സുവരെ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയാണ് ഈ കാലഘട്ട൦. മൂന്നാംഘട്ടത്തിൽ മൂന്നുവർഷം 11 വയസ്സ് മുതൽ 14 വയസ്സ് വരെ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ നാലാം ഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാ൦ ഘട്ട൦ നാലുവർഷം 14 വയസ്സു മുതൽ 18 വയസ്സ് വരെ. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാ൦ ക്ലാസ് വരെയാണ് ഈകാലഘട്ട൦.
പുതുക്കിയ വിദ്യാഭ്യാസ നയപ്രകാരം പ്ലസ് ടു കഴിയുമ്പോൾ 18 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ.
ഒന്നാം ക്ലാസിൽ ചേർക്കേണ്ടത് ആറാ൦ വയസ്സിലായിരിക്കണമെന്നു൦ നിർബന്ധമുണ്ട്. സ്കൂളുകളുടെ ഭാഗമായി പ്രീ പ്രൈമറി ഇല്ല എന്നതും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സവിശേഷതയാണ്.
ഈ വിദ്യാഭ്യാസ നയത്തിൽ കേരളം ആശങ്കപ്പെടുന്നു.
കേരളത്തിന്റെ ആശങ്കയ്ക്ക് പ്രധാന കാരണ൦ വിദ്യാഭ്യാസ നയം നടപ്പാക്കാൻ നിർബന്ധിതരാകുമോ എന്നതാണ്. അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേരാൻ കഴിയില്ല എന്നത് ഒന്നാം ക്ലാസിൽ പ്രവേശനം വൈകുന്നതിന് കാരണമാകു൦. ഇത് കുട്ടികളെ എങ്ങനെ ബാധിക്കും എന്നതും കേരളത്തിൻറെ ആശങ്കയിൽപ്പെടുന്നു എന്നാൽ മൂന്ന് മുതൽ ആറു വയസ്സുവരെ കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസം നേടണം എന്നതാണ് കേന്ദ്രസർക്കാർ വാദം. പ്രീ പ്രൈമറിയിൽ കുട്ടികൾ അക്ഷരങ്ങൾ പഠിക്കുന്നില്ല എന്നും തന്മൂലം അഞ്ചു കോടിയിൽ ഏറെ കുട്ടികൾക്ക് അക്ഷരങ്ങൾ അറിയില്ല എന്നും വാദമുണ്ട്. കുട്ടികൾ വിദ്യാഭ്യാസത്തിൽ വളരെ പിന്നിലാണ്. കുട്ടികൾക്ക് അടിസ്ഥാന ഗണിതം പോലും അറിയില്ല എന്നും തന്മൂലം വിദ്യാഭ്യാസ നിലവാരം വളരെ താഴ്ന്ന നിലയിലാണ് എന്നതുമാണ് കേന്ദ്രവാദ൦.
അധികവർഷം കുട്ടികൾക്ക് ഇതിനുള്ള പ്രാപ്തി നൽകുമെന്ന വാദമാണ് കേന്ദ്ര൦ ഉന്നയിക്കുന്നത്. എന്നാൽ കേരളത്തിൽ സാഹചര്യം വ്യത്യസ്തമാണ് കേരളത്തിൽ മൂന്നു വയസ്സിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നു. പ്രൈമറി ക്ലാസുകളിൽ എത്തുമ്പോൾ തന്നെ കുട്ടികൾ പഠനസന്നദ്ധരാവുകയും ചെയ്യുന്നു. അക്ഷരവും അടിസ്ഥാന ഗണിതവും പഠിക്കുന്നു. കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായ൦ തന്നെ മതി എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മറ്റൊരു കൂട്ടർ പുതുക്കിയ വിദ്യാഭഭ്യാസനയത്തെ അനുകൂലിക്കുന്നവരാണ്. പുതിയ അദ്ധ്യയന വർഷ൦ ആര൦ഭിക്കാൻ ദിവസങ്ങൾ മാത്ര൦ ബാക്കി നിൽക്കെ കുട്ടികളേയു൦ മാതാപിതാക്കളേയു൦ അദ്ധ്യാപകരേയുമൊക്കെ ആശങ്കയിലാക്കുമോ പുതിയ വിദ്യാഭ്യാസനയ൦.