എഡിൻബറ : വടക്കൻ സ്കോട്ട്ലൻഡിലെ ചരിത്ര പ്രസിദ്ധവും അതിമനോഹരവുമായ ഡണ്ബെത്ത് കാസില്‍ വില്‍പ്പനയ്ക്ക്. ചെങ്കുത്തായ കുന്നിന്റെ മുകളില്‍ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഡണ്ബെത്ത് കാസിലില്‍ നിന്ന് നോക്കിയാല്‍ വടക്കൻ കടലിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കാണാം.
കടല്‍ക്കാറ്റിന്റെ സാമീപ്യവും സ്കോട്ടിഷ് നാടോടിക്കഥകളെ സ്മരിപ്പിക്കുംവിധമുള്ള വാസ്തുവിദ്യയും ഡണ്ബെത്ത് കാസിലിനെ വേറിട്ടതാക്കുന്നു. 25 മില്യണ്‍ പൗണ്ടിലേറെയാണ് അടിസ്ഥാന വില. കോട്ടയ്ക്ക് ചുറ്റുമുള്ള 28,500 ഏക്കര്‍ എസ്റ്റേറ്റും വില്പനയുടെ ഭാഗമാണ്.
13 ബെഡ് റൂമുകളാണ് കോട്ടയിലുള്ളത്. 9 ബാത്ത്റൂമുകളും മൂന്ന് റിസെപ്ഷൻ റൂമുകളുമുണ്ട്. ഓരോ ബെഡ് റൂമുകളുടെയും വാതിലിന് പുറത്തും ഓരോ നാവിക പോരാട്ടങ്ങളുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. 1620ല്‍ നിര്‍മ്മിച്ച ഇവിടം 1997ന് ശേഷം ഇതാദ്യമായാണ് വില്പനയ്ക്കെത്തിയിരിക്കുന്നത്.