മെൽബണ്‍: സെന്റ് തോമസ് മെൽബണ്‍ സീറോ മലബാർ രൂപതയുടെ പ്രൊകണ്ടറേറ്ററായി (ഫിനാൻസ് ഓഫീസർ) നിയമിതനായ കത്തീഡ്രൽ ഇടവകാഗം ഡോ. ജോണ്സണ് ജോർജിനെ കത്തീഡ്രൽ ഇടവക പൊതുയോഗം അഭിനന്ദിച്ചു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അത്മായൻ പ്രസ്തുത പദവിയിലെത്തുന്നത്.
മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ മെഡിസിൻ യൂസ് ആന്റ് സേഫ്റ്റി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. ജോണ്സണ് ജോർജ് 2012 മുതൽ സെന്റ് അൽഫോൻസ ഇടവകാഗംമാണ്. കത്തീഡ്രൽ ബിൽഡിംഗ് കമ്മിറ്റി ഫിനാൻസ് കമ്മിറ്റി കണ്‍വീനർ, സീറോ മലബാർ കൾച്ചറൽ സെന്ററിന്റെ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന ജോണ്സണ് കത്തീഡ്രൽ ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് വിക്ടോറിയൻ സ്റ്റേറ്റ് ഗവണ്മെന്റിൽ നിന്നും വിവിധ ഗ്രാന്റുകൾ നേടിയെടുക്കന്നതിൽ മുഖ്യ പങ്കുവഹിച്ചു.കത്തീഡ്രൽ നിർമ്മാണ ധനശേഖരണാർഥം സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിലൂടെയും വിവിധ ഗ്രാന്റുകളിലൂടെയും ഒരു മില്ല്യണ്‍ ഡോളറിലധികം കത്തീഡ്രൽ ദേവാലയ നിർമ്മാണത്തിനായി സമാഹരിക്കുന്നതിന് ജോണ്സണ് നേതൃത്വം നൽകി. തൊടുപുഴ അപ്പശ്ശേരിൽ കുടുംബാഗംമാണ് ഡോ.ജോണ്സണ് ജോർജ്ജ്. പാലാ കുത്തുവളച്ചേൽ കുടുംബാഗംമായ ഭാര്യ തെരേസ് മെൽബണിലെ ബിവിഎ ക്യൂവിൽ അനലിസ്റ്റായി ജോലി ചെയ്യു. ജെന്ന, ജോഡൻ, ജെസ്സലിൻ എന്നിവരാണ് മക്കൾ.