മുംബൈ: എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലുള്ള ഷോകള്‍ അധികം വൈകാതെ ലഭ്യമാകില്ല. ഡിസ്നി സിഇഒ ബോബ് ഇഗർ കമ്പനിയിൽ ചെലവ് ചുരുക്കൽ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ ട്വിറ്ററിൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. “മാർച്ച് 31 മുതൽ, എച്ച്ബിഒ കണ്ടന്റുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാകില്ല. 100,000 മണിക്കൂറിലധികം ടിവി ഷോകളും സിനിമകളും ഉൾക്കൊള്ളുന്ന ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ വിപുലമായ ലൈബ്രറിയും ആഗോള തലത്തിലെ കായിക മത്സരങ്ങളും നിങ്ങൾക്ക് തുടർന്നും ആസ്വദിക്കാം.