ദില്ലി : ദില്ലി കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി സാഹിൽ. തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തതെന്നും ചോദ്യം ചെയ്യലിൽ സാഹിൽ പൊലീസിനോട് പറഞ്ഞു. കൊലക്കത്തി ദില്ലി റിത്താലയിൽ ഉപേക്ഷിച്ചു. തുടർന്ന് ബസിൽ ബുലന്ദ് ഷെറിലേക്ക് പോയെന്നും പ്രതി. കൊലപാതകത്തിന് ശേഷം മുങ്ങിയ സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്.
സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധു വീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്. പതിനാറുകാരിയെ ഇരുപതോളം തവണയാണ് സഹൽ കുത്തിയത്. സാഹിൽ ലഹരിക്ക് അടിമയാണോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. സാഹിലിനെ ദില്ലി പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ യുപിയിൽ നിന്ന് പിടിയിലായ പ്രതിയെ രാത്രിയോടെ ദില്ലിയിൽ എത്തിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. അതെ സമയം സംഭവത്തെ ചൊല്ലി ദില്ലിയിൽ രാഷ്ട്രീയ പോര് രൂക്ഷമാകുകയാണ്.
അതേസമയം ദില്ലിയിലെ അതിക്രൂരമായ കൊലപാതകം ലൗ ജിഹാദ് കൊലപാതകമെന്ന് ബിജെപി ആരോപിച്ചു. ആസൂത്രിതമായ കൊലപാതകമെന്നാണ് ബിജെപി ദില്ലി അധ്യക്ഷൻ വിരേന്ദർ സച്ച്ദേവയുടെ പ്രതികരണം. ‘ലൗ ജിഹാദിനെ ക്രമസമാധാന പ്രശ്നമാക്കി എ എ പി ചിത്രീകരിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.