ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രീഡി ചിത്രത്തിൻറെ പേര് 11:11. ആദ്യ പോസ്റ്റർ ലോഞ്ചിങ് ജൂലൈ 11ന്.
ജൂലൈ 11ന് പകൽ 11:11ന് നടന്നു. അതും 1111 സിനിമക്കാരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ലോഞ്ചിങ് നടന്നത്.
‘ ദ് സ്പിരിച്വൽ ഗൈഡൻസ്’ എന്ന് ടാഗ് ലൈനോടെ എത്തുന്ന ഹ്യൂമർ, ഫാന്റസി, മിസ്റ്ററി സിനിമയാണ്. ഇന്ദ്രൻസ്, ഹരീഷ് കണാരൻ, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. സംവിധാനം: മഹേഷ് കേശവ്, സജി. എസ് മംഗലത്ത്.