അഡ്ലയ്ഡ്: സജി ജോർജ് രചിച്ചു സംഗീതം നൽകിയ പുതിയ ഗാനം സെപ്റ്റംബർ മൂന്നിന് യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയു റിലീസ് ചെയ്യും. “ക്ഷമിക്കുന്നതാണെന്റെ ദൈവസ്നേഹം’ എന്നാരംഭിക്കുന്ന വരികളിൽ തുടങ്ങുന്ന ഗാനം ആലപിക്കുന്നത് കെസ്റ്ററാണ്.
ഇതോടൊപ്പം ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു എന്ന ഗാനത്തിന്റെ ഹിന്ദി വേർഷൻ ഇമ്മാനുവേൽ ഹെൻട്രിയും മലയാളത്തിൽ ടീന ജോയിയും ആലപിക്കും.
ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ സന്തോഷ് എബ്രഹാമും ആശ്വാസത്തിൻ ഉറവിടമാം എന്ന ഹിന്ദി ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ജെറി കെ. തോമസും നിർവഹിക്കും. രാജീവ് വർഗീസ് (അഡ്ലയ്ഡ്) ആണ് ഹിന്ദി മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്.കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്നവർക്ക് പരിചരണം നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOME-ന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: www.carebridgehome.co.in