അഡ്ലെയിഡിൽ നിന്നും “എന്റെ പ്രാർത്ഥന” എന്ന ക്രിസ്തീയ ഭക്തിഗാനവുമായ് മലയാളിയായ അനിഷ് നായർ. ഗായകൻ വിൽസ്വരാജ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും ചെയ്തിരിക്കുന്നത് അനിഷ് നായർ തന്നെയാണ്. അഡ്ലെയിഡിലെ കഴിവുറ്റ കലാകാരന്മാരായ ജസ്റ്റിൻ പോൾ, സജിമോൻ ജോസഫ് വരവുകാലായിൽ, അഖില പി എസ്, റാം സായി അനിഷ്, ലക്ഷ്മൺ സായി അനിഷ്, അനിൽ കരിങ്ങന്നൂർ, ഹിജാസ് പുനത്തിൽ എന്നിവർ ദൃശ്യവിരുന്നിൽ അഭിനയിച്ചിരിക്കുന്നു.
ട്വിൻ ഫ്രെയിംസ് മീഡിയ നിർമ്മിച്ച ഗാനദൃശ്യത്തിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിരിക്കുന്നത് അജു ജോണാണ്. പ്രൊഡക്ഷൻ മാനേജർ: കാർത്തിക, പോസ്റ്റർ ഡിസൈൻ & ടൈറ്റിൽ ആനിമേഷൻ: ബിനു ചാരുത, ഏരിയൽ ഫോട്ടോഗ്രാഫി: റഫീഖ് മുഹമ്മദ്.