പെർത്ത് : സൗത്ത് വെസ്റ്റ് ഇന്ത്യൻ ഗ്രൂപ്പ് (SWIG) പെർത്തിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നവംബർ 30 ശനിയാഴ്ച ദീപങ്ങളുടെ ഉത്സവമായ ദീപാവലി കൊണ്ടാടുവാൻ തീരുമാനിച്ചതായി SWIG നേതൃത്വം അറിയിച്ചു.
തീയതി : ശനിയാഴ്ച, 30 നവംബർ 2024
സ്ഥലം : ഇറ്റാലിയൻ ക്ലബ്, ബൺബറി
സമയം : 3.00pm മുതൽ 6.00pm വരെ
അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേൽക്കുന്ന, തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ഏവർക്കും ഒന്നിച്ച് തയ്യാറെടുക്കാമെന്ന് SWIG ഭാരവാഹികൾ അറിയിച്ചു.
ചുവടെയുള്ള ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുക https://bit.ly/swigbunburydiwali2024