ബീജിംഗ് : ഭൂമിയ്ക്കടിയിലേക്ക് 34,514 അടി ആഴത്തിലുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനുള്ള ഡ്രില്ലിംഗിന് തുടക്കമിട്ട് ചൈന.ഭൗമോപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴ്ചയില്‍ മറഞ്ഞിരിക്കുന്ന പ്രകൃതി വാതകം, എണ്ണ തുടങ്ങിയ വിഭവങ്ങള്‍ക്കായുള്ള പര്യവേക്ഷണത്തിന്റെ ഭാഗമായാണ് ഡ്രില്ലിംഗ്.
തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ തടത്തിലാണ് ഡ്രില്ലിംഗ് തുടങ്ങിയത്. വൻ തോതിലെ പ്രകൃതി വാതക ശേഖരം ഇവിടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അതേ സമയം, സമീപ കാലത്ത് ചൈന തുടക്കമിടുന്ന രണ്ടാമത്തെ കുഴല്‍ക്കിണര്‍ പദ്ധതിയാണിത്. മേയില്‍, ചൈനയിലെ എണ്ണ സമ്ബുഷ്ട മേഖലയായ ഷിൻജിയാംഗിലെ താരിം നദീതട പ്രദേശത്ത് 36,417 അടി ആഴത്തിലുള്ള കുഴല്‍ക്കിണറിന്റെ ഡില്ലിംഗ് ആരംഭിച്ചിരുന്നു.
ഇതിന്റെ ഡ്രില്ലിംഗ് പൂര്‍ത്തിയായാല്‍ ഭൂമിയിലെ ഏറ്റവും ആഴത്തിലുള്ള മനുഷ്യനിര്‍മ്മിത പോയിന്റുകളില്‍ ഒന്നായി മാറും. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എണ്ണ കമ്ബനികളാണ് രണ്ട് കുഴല്‍ക്കിണറുകളുടെയും ഡ്രില്ലിംഗിന് പിന്നില്‍.
അതേ സമയം, ഷിൻജിയാംഗിലെ ഡില്ലിംഗിന്റെ പിന്നിലെ വ്യക്തമായ കാരണം ചൈന വിശദീകരിച്ചിരുന്നില്ല. ഭൂമിയ്ക്കടിയില്‍ 145 ദശലക്ഷം പഴക്കമുള്ള പാറകളാല്‍ നിറഞ്ഞ ഭൂവല്‍ക്കം ലക്ഷ്യമാക്കിയാണ് ഡ്രില്ലിംഗ് ആരംഭിച്ചത്.
ഭൂമിയ്ക്കടിയിലെ പര്യവേക്ഷണങ്ങളുടെ സാദ്ധ്യതകള്‍ പരിശോധിക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് 2021ല്‍ ആഹ്വാനം ചെയ്തിരുന്നു. ധാതുക്കള്‍, ഊര്‍ജ വിഭവങ്ങള്‍ എന്നിവ തിരിച്ചറിയാനും ഭൂകമ്ബം, അഗ്നിപര്‍വത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്ത സാദ്ധ്യതകള്‍ മുൻകൂട്ടി തിരിച്ചറിയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അതേ സമയം, ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിര്‍മ്മിത പോയിന്റ് റഷ്യയിലെ ‘ കോലാ സൂപ്പര്‍ഡീപ്പ് ബോര്‍ഹോള്‍” എന്ന ആണ്. 9 ഇഞ്ച് മാത്രം വ്യാസമുള്ള ഈ കുഴല്‍ക്കിണറിന്റെ ആഴം 40,230 അടിയാണ് ( 7.6 മൈല്‍ ). റഷ്യയുടെ വടക്കു പടിഞ്ഞാറായി, നോര്‍വേയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ജനവാസമില്ലാത്ത കോലാ ഉപദ്വീപില്‍ 1970ലാണ് ശാസ്ത്രജ്ഞര്‍ കോലാ ബോര്‍ഹോളിന്റെ നിര്‍മ്മാണം തുടങ്ങിയത്.
ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലെ ചലഞ്ചര്‍ ഡീപ്പിനെക്കാള്‍ ആഴം കൂടുതലുണ്ട് കോലാ ബോര്ഹോളിന്. ഏകദേശം 20 വര്‍ഷത്തോളം നീണ്ട ഡ്രില്ലിംഗിനും പരീക്ഷണങ്ങള്‍ക്കും ശേഷം 1992ല്‍ കോലാ ബോര്‍ഹോളിന്റെ ഡ്രില്ലിംഗ് അവസാനിപ്പിച്ചു.
ഭൂമിക്കടിയില്‍ ചൂട് 365 ഫാരൻഹീറ്റ് വരെ ഉയര്‍ന്നതോടെ യന്ത്രങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായി. ഇതോടെ 15,000 മീറ്റര്‍ എന്ന ലക്ഷ്യം നേടാതെ പദ്ധതി അവസാനിപ്പിച്ചു. ഇവിടം ഇന്ന് സീല്‍ ചെയ്ത് പൂട്ടിയ നിലയിലാണ്.