റിയാദ്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുശോചന സന്ദേശത്തിൽ തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതാവായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപെഴകുകയും ജനമധ്യത്തിൽനിന്ന് പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി മറ്റ് മുഖ്യമന്ത്രിമാരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിെൻറ വേർപാടിൽ ദുഃഖിക്കുന്ന കുടുബത്തിെൻറയും സഹപ്രപ്രവർത്തകരുടേയും കേരളീയ പൊതുസമൂഹത്തിേൻറയും വേദനയിൽ പങ്കുചേരുന്നു.