ബീജിംഗ്: തെക്ക് കിഴക്കൻ ചൈനയില്‍ സ്കൂള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 പേര്‍ക്ക് ദാരുണാന്ത്യം.എട്ട് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് രക്ഷിച്ചു. പ്രാദേശിക സമയം,ഞായറാഴ്ച വൈകിട്ട് ക്വിക്വിഹാര് നഗരത്തിലെ സ്കൂളിലായിരുന്നു അപകടം. മേല്‍ക്കൂര തകര്‍ന്നു വീഴുമ്ബോള്‍ പെണ്‍കുട്ടികളുടെ വോളിബോള്‍ ടീം അംഗങ്ങള്‍ ജിംനേഷ്യത്തിലുണ്ടായിരുന്നു. മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.