ആസ്ട്രേലിയന്‍ സെനറ്ററുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം. വനിത സെനറ്റര്‍മാരെ ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ ഡേവിഡ് വാന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുന്നയിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം രാജിയാവശ്യപ്പെടുന്നത്.
മുന്‍ പാര്‍ലമെന്ററി കാലയളവില്‍ ഡേവിഡ് വാന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്വതന്ത്ര സെനറ്ററായ ലിഡിയ തോര്‍പെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം വാന്‍ നിഷേധിക്കുകയായിരുന്നു.
പിന്നാലെ 2020ല്‍ ഒരു പാര്‍ട്ടിക്കിടെ വാന്‍ മോശമായി സ്പര്‍ശിച്ചുവെന്നാരോപിച്ച് മുന്‍ ലിബറല്‍ സെനറ്റര്‍ അമാന്‍ഡ സ്റ്റോകറും രംഗത്തുവന്നു. 2021ല്‍ പാര്‍ലമെന്റില്‍ ജോലി ചെയ്ത ഒരാളെയും വാന്‍ ലൈംഗികമായി പീഡിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.