മെൽബൺ സ്വദേശി ജോജിയുടെ പിതാവ് സി ടി ജോൺ നാട്ടിൽ ( ചെറുവള്ളി പറമ്പിൽ, ജനതാ റോഡ്, വൈറ്റില, എറണാകുളം) നിര്യാതനായി. 84 വയസ്സായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളെ തുടർന്നാണ് മരണം സംഭവിച്ചത്.ജോജി നാട്ടിലുണ്ട്.
സംസ്കാര ശുശ്രൂഷകൾ 26ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിലും തുടർന്ന് മൂന്നു മണിക്ക് ഏലംകുളം ജറുസലേം മാർത്തോമ്മാ പള്ളിയിലും വെച്ചായിരിക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.