ഹായിൽ: സൗദി അറേബ്യയിലെ ഏട്ട് പ്രമുഖ ടീമുകൾ പങ്കെടുത്ത സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ് ഹായിലിൽ നടന്നു. നുഗ്രയിലെ സ്റ്റേഡിയത്തിൽ DELIGHT CRICKET CLUB സംഘടിപ്പിച്ച ആൾ ഇന്ത്യ സോഫ്റ്റ്ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിൽ സൗദി അറേബ്യയിലെ 8 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് കാണികൾക്ക് ആവേശകരമായിരുന്നു. വാശിയേറിയ മൽസരങ്ങളുടെ കലാശ പോരാട്ടത്തിൽ കില്ലേഴ്സ് ഹായിൽ പടുകൂറ്റൻ വിജയ് കിരീടത്തിൽ മുത്തമിട്ടു. ബുറൈദ പ്ലെയേഴ്സ് ആയിരുന്നു ഫൈനലിൽ എത്തിയ മറ്റൊരു ടീം. വിജയികൽക്ക് ഹബീബ് മെഡിക്കൽ സ്പോൺസർ ചെയ്ത പടുകൂറ്റൻ ട്രോഫിയും, സെവൻ ഇലവൻ സ്പോൺസർ ചെയ്ത പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്സ് ആയ പ്ലേയേഴ്സ് ബുറൈദയും ഹബീബ് മെഡിക്കൽസ് സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും അൽ അജ്മി സ്പോൺസർ ചെയ്ത ട്രോഫിയും സമ്മാനിച്ചു.
ഈ ടൂർണമെന്റ് ഹായിൽ അസ്റാർ ഗ്രൂപ്പ് അൽ ബുനയ്യ യുനൈറ്റഡ് ട്രെഡ് കമ്പിനി,ജാസ് ട്രാവൽസ്, മലബാർ സലുൺ,അൽ മദീന സ്റ്റോർ,ഹമീദ് മങ്കര ബര്‍സാന്‍ തുടങ്ങിയവർ ടുർണ്ണമെൻൻ്റ് സ്പോൺസർ ചെയ്തു.
സമ്മാനദാന ചടങ്ങിൽ അൽ ഹബീബ് മെഡിക്കൽ സെന്റർ MD.നിസാം പാറക്കാട്ട്, സാമൂഹ്യ പ്രവർത്തകൻ ചാൻസ റഹ്മാൻ, Dr അരവിന്ദ് ജെ ശിവൻ, Dr. ഷൈൻ , ടീം മാനേജർ ഷാനു, റെജിസ് ഇരിട്ടി തുടങ്ങിയവർ പങ്കെടുത്തു.ടുർണ്ണമെൻറിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്