ശ്രീനാഥ് ഭാസി, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നിതിൻ സി.സി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘കൊറോണ ധവാൻ’. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമ്മിച്ച ചിത്രം ഓഗസ്ത് 4 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ച വിഷയം.
കൊറോണകാലത്തിന്റെ പശ്ചാത്തലത്തിൽ, ആനത്തട്ടം ദേശത്തെ മദ്യപാന്മാർക്ക് ലോക്ക്ഡൗണിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അവർ നേരിടുന്ന അവസ്ഥകളും പ്രതിസന്ധികളുമാണ് ‘കൊറോണ ധവാൻ’ന്റെ പ്രമേയം. മദ്യം സുപ്രധാന കഥാപാത്രം ആയതിനാൽ ‘കൊറോണ ജവാൻ’ എന്നായിരുന്നു സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ സെൻസർ ബോർഡിൻറെ ആവശ്യപ്രകാരം പേരിലെ ജവാൻ മാറ്റി ധവാൻ എന്നാക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായി.