ടോക്യോ: ജപ്പാനില്‍ സൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍നിന്നുള്ള ജലം കടലിലൊഴുക്കാൻ അന്താരാഷ്ട്ര ആണവോര്‍ജ സമിതി (ഐ.എ.ഇ.എ) അനുമതി നല്കി.10 ലക്ഷം ടണ്‍ സംസ്കരിച്ച ജലമാണ് കടലിലൊഴുക്കുക.
ഇതുമൂലം കടലില്‍ ആണവ വികിരണ സാധ്യത തീരെ ദുര്‍ബലമാണെന്നും പരിസ്ഥിതിക്ക് ആഘാതം വരില്ലെന്നും സമിതി തയാറാക്കിയ സുരക്ഷ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറിയ നടപടിക്രമങ്ങള്‍കൂടി പൂര്‍ത്തിയാക്കിയാല്‍ നിലയം നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവറിന് ഈ ജലം കടലില്‍ തള്ളാനാകും.
കൂറ്റൻ ടാങ്കില്‍ 13 ലക്ഷം ടണ്‍ ജലമാണ് സൂക്ഷിച്ചിരിക്കുന്നത്. ഹൈഡ്രജൻ ഐസോടോപായ ട്രിറ്റിയം ഒഴികെ അപകടകരമായ എല്ലാ വസ്തുക്കളും വേര്തിരിച്ചിട്ടുണ്ടെന്നാണ് കമ്ബനിയുടെ അവകാശവാദം.