പാലക്കാട്: വിദ്യയും അട്ടപ്പാടി കോളേജ് അധികൃതരും തമ്മിൽ നടത്തിയ ഫോൺ വിളിയുടെ രേഖകൾ പൊലീസ് പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് സംശയം തോന്നിയപ്പോൾ ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് വിദ്യ മറുപടി പറഞ്ഞതായി അട്ടപ്പാടി കോളേജ് അധികൃതർ പറഞ്ഞു. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ കോളേജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു. ഇത് വ്യാജ സർട്ടിഫിക്കറ്റ് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് വിദ്യാ മറുപടി പറഞ്ഞുവെന്ന് അധികൃതർ പറയുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ തിരിച്ച് ചോദിച്ചപ്പോൾ മഹാരാജാസ് കോളേജ് എന്ന് അധികൃതരാണെന്ന് മറുപടി നൽകിയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിന് മറുപടിയായി താൻ അന്വേഷിക്കട്ടെ എന്നായിരുന്നു വിദ്യയുടെ മറുപടി. അതേസമയം, വിദ്യയും കോളേജ് അധികൃതരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പൊലീസ് പരിശോധിക്കാനൊരുങ്ങുകയാണ്.