വിക്ടോറിയ : തൂശനിലയിൽ നല്ല കുത്തരിച്ചോറും സാമ്പാറും പുളിശ്ശേരിയും ഓലനും പപ്പടവും തോരനും അച്ചാറുമൊക്കെ കൂട്ടി അടിപൊളി സദ്യ കഴിക്കാം, ഒപ്പം നല്ല പാൽപായസവും. ഓർക്കുമ്പോൾ തന്നെ കൊതി തോന്നുന്നുണ്ടല്ലേ, എങ്കിൽ അധികം വൈകിക്കേണ്ട നേരെ കോക്കനട്ട് ലഗൂണിലേക്ക് പോരൂ.
കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. സ്വത്ത് വിറ്റിട്ടായാലും ഓണ സദ്യ വെക്കണമെന്ന ഈ പഴമൊഴി ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ആചാരം കൂടിയാണെന്ന കാര്യം വ്യക്തമാക്കുന്നു. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ത്ഥം. ഓണസ്സദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, പരിപ്പ് പ്രഥമന്‍, സേമിയ പായസം, തുടങ്ങി കേരളത്തിന്റെ തനതു രുചിയിൽ തനി നാടൻ ശൈലിയിലാണ് ഓണസദ്യയിലെ വിഭവങ്ങള്‍ തയ്യാറാക്കപ്പെടുന്നതെന്ന് കോക്കനട്ട് ലഗൂൺ ഭാരവാഹികൾ അറിയിച്ചു .
സെപ്റ്റംബർ 7, 8,14, 15 തീയതികളിലാണ് ഓണസദ്യ ലഭ്യമാകുന്നത്.സമയം 12 pm to 3 pm
Dine in and take away സൗകര്യമുണ്ട്. ഓണസദ്യ ആവശ്യമുള്ളവർ പ്രീ ബുക്ക് ചെയ്യേണ്ടതാണ്.
Per person 39.95$
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : (03) 9078 5352
Address :
COCONUT LAGOON INDIAN RESTAURANT
38 Bell Street Heidelberg Heights Vic-3081.
www.coconutlagoon.com.au