റോം: ഇറ്റലിയിലെ കടലില്‍ കൂടി ഒഴുകി നടന്ന രണ്ട് ടണ്‍ കൊക്കെയ്ന്‍ പിടികൂടി. കിഴക്കന്‍ സിസിലിക്ക് പുറത്തുള്ള കടലില്‍ 400 മില്യണ്‍ യൂറോ (440 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന കൊക്കെയ്ന്‍ കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്.
മത്സ്യബന്ധന വലയില്‍ കെട്ടിയിട്ട പാക്കേജുകളില്‍ സിഗ്നല്‍ ഘടിപ്പിച്ചിരുന്നു. 70 ഓളം വാട്ടര്‍പ്രൂഫ് പാക്കേജുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ഇറ്റലിയില്‍ ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.