ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള സംഘടനയായ CLC യുടെ ആഭിമുഖ്യത്തിൽ
1.5 ലക്ഷം മെറിറ്റോറിയസ് സ്കോളർഷിപ്പ് ഫണ്ട് ശേഖരണാർത്ഥം ഓഗസ്റ്റ് 15ന് ബിരിയാണി ഫെസ്റ്റ് നടത്തുന്നതായിരിക്കുമെന്ന് CLC ഭാരവാഹികൾ അറിയിച്ചു. ഒരു കുട്ടിക്ക് ആയിരം രൂപ എന്ന രീതിയിൽ സ്കോളർഷിപ്പ് നൽകുവാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും ഈ ഉദ്യമത്തിൽ പങ്കുചേരാൻ താല്പര്യമുള്ള സ്പോൺസർമാർ CLC യുമായി ബന്ധപ്പെടേണ്ടതാണെന്നും സംഘടനാ വക്താക്കൾ വ്യക്തമാക്കി.
കുട്ടികളുടെ സ്കോളർഷിപ്പിന് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായി നടത്തുന്ന ബിരിയാണി ഫെസ്റ്റ് വൻ വിജയമാക്കി തീർക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
ബിരിയാണി ഫെസ്റ്റ് : ഓഗസ്റ്റ് 15
ഡെലിവറി സമയം: 11AM മുതൽ 2PM വരെ
ഡെലിവറി പോയിന്റുകൾ:
1. സെന്റ് മേരീസ് ഫൊറാന ചർച്ച്
2. OXKA ടർഫിന് സമീപം, ആനമല ജംഗ്ഷൻ
3. മുൻസിപ്പാലിറ്റി ജംഗ്ഷൻ
4. പോട്ട ജംഗ്ഷൻ
5. ഗവ. ഹോസ്പിറ്റലിന് സമീപം, ചാലക്കുടി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9037701791, 9633448230
8129792562, 7025517493