തിരുവനന്തപുരം: അറബികടലിൽ ന്യുന മർദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തിൽ വരും ദിവസങ്ങളിലെ മഴ സാധ്യത.