ബ്രിസ്ബേയ്ൻ : ബ്രിസ്ബെയ്നിലെ Morth Smooni Jacobite Church ന്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്ന എക്യൂമെനിക്കൽ ക്രിസ്മസ് കാരൾ ഗാനസന്ധ്യ ഡിസംബർ 7 ശനിയാഴ്ച വൈകിട്ട് 5.30 മണിമുതൽ Burpengary Community Centre ൽ നടക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.
ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്കു കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ തങ്ങളുടെ സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്കു കൈമാറാനുള്ള എളിയ സംരംഭത്തിൽ സഭാഭേദമന്യേ വലിയ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.