പ്രശസ്ത മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയന്റെ അപര ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി അന്തരിച്ചു. 34 വയസ്സായിരുന്നു.പ്ലാസ്റ്റിക്ക് സര്‍ജറിയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ആഷ്ടെന്‍ ജി എന്ന പേരിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. ആറു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ക്രിസ്റ്റീനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.ക്രിസ്റ്റീനയുടെ മരണാവശ്യങ്ങള്‍ക്കായി രൂപീകരിച്ച ഫണ്ട് റേസിങ്ങ് കാമ്ബയിന്റെ പോസ്റ്റിലൂടെ മരണ വിവരം പുറത്തു വന്നത്. “ഞങ്ങളുടെ മകളും സഹോദരിയുമായ ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി വിട പറഞ്ഞിരിക്കുകയാണ്. ഒരുപാട് ദുഖത്തോടെയാണ് ഞങ്ങള്‍ ഈ വാര്‍ത്ത അറിയിക്കുന്നത്” കുറിപ്പില്‍ പറയുന്നു.
ഗോഫണ്ട്മി എന്ന പേജിലൂടെയാണ് പണം സമാഹരിക്കുന്നത്. മെയ് 4-ാം തീയതിയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പ്ലാസ്റ്റിക്ക് സര്‍ജറികളെ തുടര്‍ന്നാണ് ക്രിസ്റ്റീനയുടെ അന്ത്യമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 20 നായിരുന്നു മരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.അടുത്തിടെയാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയ കനേഡിയന്‍ നടന് സെയിന്റ് വോണ്‍ കൊലുസി മരണപ്പെട്ടത്. ബിടിഎസ് താരം ജിമിനുമായി രൂപസാദൃശ്യം വരുത്തുവാനായിരുന്നു കൊലുസി തന്റെ ശരീരത്തില്‍ പരീക്ഷണം നടത്തിയത്.