ബ്രിസ്‌ബെയ്ൻ : സാന്തോം കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിത്രവർണം മ്യൂസിക് ഷോയ്ക്ക് ഇനി ഒരുനാൾ മാത്രം.
മലയാളികളുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയും, മധു ബാലകൃഷ്ണനും പ്രതിഭാധനരായ സംഘവും പങ്കെടുക്കുന്ന “ചിത്രവർണ്ണം” ലൈവ് ഇൻ കൺസേർട്ടിന്റെ എല്ലാ ടിക്കറ്റുകളും പൂർണ്ണമായും വിറ്റുതീർന്നതായി മ്യൂസിക്കൽ ഷോയുടെ ഭാരവാഹികൾ അറിയിച്ചു.ബ്രിസ്‌ബേൻ സമൂഹത്തിനുള്ളിൽ വളരുന്ന സംഗീതത്തോടുള്ള അതിരറ്റ സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും തെളിവാണ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാൻ കാരണമെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
2025 മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് മൗണ്ട് ഗ്രാവാട്ടിലെ ഹിൽസോംഗ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ലൈവ് മ്യൂസിക്കൽ കൺസേർട്ട് അരങ്ങേറുക.
കൂടുതൽ വിവരങ്ങൾക്ക്
ടോം ജോസഫ് – 0422 202 684
ജോഷി ജോസഫ് – 0421 808 776
ജോസ് ആനിത്തോട്ടത്തിൽ : 0411 787 651