ബീജിംഗ്: മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കിയിരുന്ന പ്രതിമാസ ചികിത്സാ ആനുകൂല്യങ്ങള്‍ സാമ്ബത്തിക ഞെരുക്കത്തെ തുടര്‍ന്ന് ചൈനീസ് ഭരണകൂടം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന സീറോ കൊവിഡ് നയമാണ് സാമ്ബത്തിക ഞെരുക്കത്തിലേക്ക് വഴിതെളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ജനുവരി മുതല്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ കടുത്ത സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരമിക്കല്‍ പ്രായം ഉയര്‍ത്താനും ചൈനീസ് ഭരണകൂടത്തിന് പദ്ധതിയുണ്ടെന്നാണ് സൂചന. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഡിസംബറിലാണ് കൊവിഡ് സീറോ നയം ഉപേക്ഷിക്കാന്‍ ചൈന തീരുമാനിച്ചത്. വ്യാപക ലോക്ക്ഡൗണുകളും അടിക്കടിയുള്ള പരിശോധനകളും ജനജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു.