കൊതുക് കടിച്ച് അപൂർവരോഗം ബാധിച്ച് ഓസ്ട്രേലിയയിൽ പിഞ്ചുകുഞ്ഞു മരിച്ചു. രണ്ടു ദിവസം മുൻപായിരുന്നു സംഭവം. ബിഗ് റിവേഴ്സ് റീജിയണിലെ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരണപ്പെട്ടത്. എം വി വി വൈറസ് വഹിക്കുന്ന കൊതുക് കടിച്ചത് മൂലമുള്ള അണുബാധ മസ്തിഷ്കത്തെ ബാധിച്ചാണ് കുഞ്ഞു മരണപ്പെട്ടത്. നോർത്തേൺ ടെറിട്ടറിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുരുതരമായ അണുബാധയാണ് ഇതെന്ന് അധികൃതർ അറിയിച്ചു.