ദില്ലി: രാജ്യ തലസ്ഥാനത്ത് വീണ്ടും നടുക്കുന്ന കൂട്ട ബലാത്സംഗം. ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്. ദില്ലിയിലെ എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. 54 വയസുള്ള പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോടെ കൊടും ക്രൂരത കാട്ടിയത്. പ്രതികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.