റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്:റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്കയുടെ പത്തൊൻപതാം വാർഷികാഘോഷം നൃത്തോത്സവ് 2023 അതിവിപുലമായി ആഘോഷിച്ചു. ഏക്സിറ്റ് 30 ലെ അമിക്കാൻ ഓഡിറ്റൊറിയത്തിൽ വെച്ച് നടന്ന വർണശബളമായ നൃത്തോത്സവത്തിന്
സി. വി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിന്റെ ഔദ്യോഗിക ഉത്ഘാടനം സൗദിയിലെ ശ്രീലങ്കൻ എംബസി അംബാസിഡർ പി. എം. അംസ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ശ്രീലങ്കയും ഇന്ത്യയും പ്രത്യേകിച്ച് കേരളവുമായുള്ള കലാസാംസ്കാരിക ബന്ധങ്ങളെ കുറിച്ചു അംബാസിഡർ തന്റെ ഉത്ഘാടന പ്രസംഗത്തിൽ പരാമർശിക്കുകയുണ്ടായി.
ചിലങ്ക നൃത്ത വിദ്യാലയത്തിലെ അധ്യാപിക റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി എൺപതോളം കുട്ടികൾ പങ്കെടുത്തു. നിരവധി വിദ്യാർത്ഥികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി. ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ ഒപ്പനയും സിനിമാറ്റിക് ഡാൻസും വേദിയിൽ അരങ്ങേറി.ചിലങ്ക
നൃത്തവിദ്യാലയത്തിലെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച യോഗ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
സാമൂഹ്യക പ്രവർത്തകരായ അലക്സ് കൊട്ടാരക്കര, ദീപക്, രഘുനാഥ് പറശ്ശിനിക്കടവ്, വല്ലി ജോസ്, മധുസൂദനൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
ശബാന അൻഷാദ്, പവിത്രൻ, അഭിനിത് ബാബു, അഭിനന്ദ ബാബു, എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജസ്റ്റീന ലിനു വയലിനിൽ വായിച്ച ഗാനം ഏറെ പ്രശംസ നേടി.
മധു, സുകേഷ്, രൂപേഷ്, ഷമാൽ, സുജിത്, ഹരികൃഷ്ണൻ, റിജു, ശ്രീകുമാർ, ബിജു, പ്രവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റൈഷാ മധു , ശ്രീഷ സുകേഷ്, നീതു ലാൽ, സ്മിത സൂരജ് എന്നിവർ കുട്ടികളെ അണിയറയിൽ അണിയിച്ചൊരുക്കി. ഷമാൽ, സുകേഷ്, രൂപേഷ് എന്നിവർ ചേർന്ന് രംഗ സജ്ജീകരണം നടത്തി. പ്രവീൺ സാങ്കേതികവും റസാഖ് ശബ്ദ നിയന്ത്രണവും കൈകാര്യം ചെയ്തു.
ഗിരിജൻ യോഗത്തിനു സ്വാഗതവും നൃത്തോത്സവത്തിന്റെ അവതാരകൻ കൂടിയായ സജിൻ നിഷാൻ യോഗത്തിനു നന്ദിയും രേഖപ്പെടുത്തി.