ഓസ്ട്രേലിയ: ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ട കേസ് നല്കാന് ഒരുങ്ങി ഓസ്ട്രേലിയന്‍ മേയര്‍. താന്‍ കൈക്കൂലി വാങ്ങിയെന്ന ചാറ്റ് ജിപിടിയുടെ തെറ്റായ വാദം തിരുത്തിയില്ലെങ്കില്‍ ഓപ്പണ്‍ എഐക്കെതിരെ കോടതിയില്‍ പോകുമെന്ന് ഹെപ്ബേണ്‍ ഷയറിന്റെ മേയറായ ബ്രഹാന്‍ ഹുഡ് പറഞ്ഞു. വിദേശ കൈക്കൂലി കേസ് അഴിമതിയില്‍ കുറ്റവാളിയായി തന്നെ ചാറ്റ് ജിപിടി വിശേഷിപ്പിച്ചു എന്നാണ് മേയറുടെ പരാതി. ജനപ്രതിനിധികള്‍ സംഭവം മേയറുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് നിയമനടപടിയിലേക്ക് കടക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
മാര്‍ച്ച് 21ന് ഓപണ്‍എഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചതായി ബ്രഹാന്റെ അഭിഭാഷകന് പറഞ്ഞു. മേയര്ക്കെതിരെയുളള ആരോപണം തിരുത്താന്‍ 28 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുളളില്‍ പരിഹരിച്ചില്ലെങ്കില്‍ മാനനഷ്ട കേസ് കൊടുക്കുമെന്നും കത്തില്‍ അറിയിച്ചു. എന്നാല്‍ ഓപ്പണ്‍എഐ ഇതുവരെ ബ്രഹാന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. മേയര്‍ നിയമനടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ചാറ്റ് ജിപിടിക്കെതിരായ ആദ്യത്തെ മാനനഷ്കേസായിരിക്കും ഇത്.