റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : പരിശുദ്ധ റമളാനിലെ പുണ്ണ്യം തേടിയുള്ള യാത്രയിൽ ചാരിറ്റി മലയാളി ഫെഡറേഷനും ലുലു റിയാദ് ടീമും ചേർന്ന് കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഭഷ്യധാന്യ കിറ്റ് വിതരണം ഈ വർഷവും നൽകി . ജോലിയും മറ്റു വരുമാനങ്ങളൊന്നുമില്ലാതെ പട്ടിണിയിലായ തികച്ചും അർഹരായ പാവങ്ങളെ കണ്ടെത്തിയാണ് കിറ്റ് വിതരണം നടത്തിയത് . വിതരണത്തിനുള്ള അരി, പഞ്ചസാര ,പാചകഓയിൽ ,മൈദ, തേയില,വിംട്ടോ ,പാൽപ്പൊടി , ഓട്സ്,മക്രോണി,നൂഡിൽസ്, ഈന്തപ്പഴം എന്നിങ്ങനെ 11, ഐറ്റം സാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ . ലുലു മുറബ്ബ ജനറൽ മാനേജരായ ഷമീർ ചാത്തോലിയും മറ്റു മാനേജർമാരായ മൂസ അൽ കാബി ,ഫൈസൽ ഇബ്രാഹിം ,കമൽ ദാരായി , എന്നിവർ ചേർന്ന് സാമൂഹ്യ പ്രവർത്തകനും ചാരിറ്റി ഫെഡറേഷന്റെ ചെയർമാനുമായ അയ്യൂബ് കരൂപ്പടന്നക്ക് കൈമാറി .
അർഹരായവരെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യുന്നതിന് . ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ പ്രവർത്തകരായ . ഹംസ കല്ലിങ്ങൽ , റിഷി ലത്തീഫ്,അഷറഫ് തൃത്താല, നിയാസ് പാലക്കാട് എന്നിവർ നേതൃത്വം നൽകി.