റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
കണ്ണൂര് എക്സ്പാട്രിയേറ്റ്സ് ഓര്ഗനൈസേഷന് ( കിയോസ് ) സംഘടിപ്പിച്ച ഗ്ലോബൽ ട്രാവൽസ് വിന്നേഴ്സ് ട്രോഫി & പ്രൈസ് മണിക്കും, ഗ്രാന്റ് ജോയ് സ്യൂട്ട്സ് റണ്ണേഴ്സ് ട്രോഫി & പ്രൈസ് മണിക്കും , മിഡ് ടൌൺ സെക്കൻഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ‘കിയോസ് – എ ജെ ഗോൾഡ് ’ രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിൽ
മേഗ്ലൂർ പ്രൈഡ് ജേതാക്കളായി ,
സുലൈ ക്രിക്കറ്റ് ഗ്രൗണ്ടിൽ 24 ടീമുകൾ മാറ്റുരച്ച , ഒന്നര മാസമായി നടന്ന് വന്ന ടൂർണമെന്റിൽ ആദ്യ സെമിയിൽ മേഗ്ലൂർ പ്രൈഡ് ബാർ യുണൈറ്റഡിനെ തോല്പിച്ചും , രണ്ടാം സെമിയിൽ ഇലവൻ ഡെക്സ്സിനെ കീഴടക്കിയും ആഷിസ് ക്രിക്കറ്റ് ക്ലബ്ബ് ഫൈനലിൽ പ്രവേശിച്ചു ,
തുടർന്ന് നടന്ന വാശിയേറിയ ഫൈനലിൽ മത്സരത്തിൽ ആഷിസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി മേഗ്ലൂർ പ്രൈഡ് ജേതാക്കളായി ,
ലൂസേഴ്സ് ഫൈനലിൽ ബാർ യുണൈറ്റഡ് വിജയിച്ചു
കിയോസ് ചെയർമാൻ സൂരജ് പാണയിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വരുൺ സ്വാഗതം പറഞ്ഞു ,
മുഖ്യ പ്രയോജകരായ എ ജെ ഗോൾഡ് പ്രധിനിധി രാജീവൻ പയ്യനാടൻ ഉത്ഘാടനം ചെയ്തു ,
കിയോസ് രക്ഷാധികാരി എൻജി : ഹുസൈൻ അലി , കിയോസ് ജോ: കൺവീനർ അൻവർ വാരം , ഫോർക ചെർമാൻ സത്താർ കായംകുളം , റോയൽ ക്രിക്കറ്റ് ക്ലബ്ബ് മാനേജർ നാസർ ചേലേബ്ര , കിയോസ് വൈസ് : ചെയർമാൻ
ഇസ്മായിൽ കണ്ണൂർ , രക്ഷാധികാരി മൊയ്തു കെ, ട്രഷറർ ശാക്കിർ കൂടാളി , ജോ: കൺവീനർ റസാഖ് മണക്കായി , സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു ,
ടൂർണമെന്റിന്റെ വിജയത്തിന് പ്രവർത്തിച്ച എല്ലാവർക്കും , പങ്കെടുത്ത ടീമുകൾക്കും
, സഹകരിച്ച സ്പോൺസർമാർക്കും
സ്പോർട്സ് കൺവീനർ ഷൈജു പച്ച നന്ദി പറഞ്ഞു .
ഉമ്മർ അലി സദസ്സ് നിയന്ത്രിച്ചു.
ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ മേഗ്ലൂർ പ്രൈഡിന് ഗ്ലോബൽ ട്രാവൽസ് ട്രോഫിയും ക്യാഷ് അവാർഡും ഗ്ലോബൽ ട്രാവൽസ് പ്രതിനിധി അലിയും , ഹാഷിം പാപ്പിനിശേരിയും സമ്മാനിച്ചു ,
റണ്ണേഴ്സ് അപ്പിനുള്ള ഗ്രാൻഡ് ജോയ് സ്യൂട്ട്സ് ട്രോഫിയും ക്യാഷ് അവാർഡും ആഷിസ് ക്രിക്കറ്റ് ക്ലബിന് രാജീവൻ പയ്യനാടനും , രാകേഷ് പാണയിലും സമ്മാനിച്ചു ,
സെക്കൻഡ് റണ്ണേഴ്സ് അപ്പിനുള്ള മിഡ് ടൌൺ ട്രോഫി ബാർ യുണൈറ്റഡ് ടീമിന് മൊയ്തു കെ നൽകി .
ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘മാൻ ഓഫ് ദ സീരീസ് ‘ ട്രോഫിയും
ക്യാഷ് അവാർഡും മേഗ്ലൂർ പ്രൈഡിലെ പാഷ ജുനൈദിന് വോൾടൺ പ്രധിനിധി പ്രഭാകരൻ കൈമാറി ,
ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്മാനായി ഏറ്റവും കൂടുതൽ റൺസെടുത്ത മൻസൂറിന് ( റോയൽ ക്രിക്കറ്റ ക്ലബ്ബ് )
അക്രറാർ സ്പോൺസർ ചെയ്ത ട്രോഫിയും സിറ്റി ഫ്ലവർ സ്പോൺസർ ക്യാഷ് അവാർഡും റസാഖ് മണക്കായി സമ്മാനിച്ചു.
ടൂർണമെന്റിലെ ബെസ്റ്റ് ഫീൽഡറായി തിരഞ്ഞെടുത്ത മുഹമ്മദ് ഷാനിജിന് ( വി വൺ റിയാദ് ) സഫാമക്ക പോളിക്ലിനിക് 2 , സ്പോൺസർ ചെയ്ത ട്രോഫി സത്താർ കായംകുളം കൈമാറി ,
ടൂർണ്ണമെന്റ് ബെസ്റ്റ് ബൗളർ പാഷ ജുനൈധിന് ( മേഗ്ലൂർ പ്രൈഡ് ) റബത് അൽത്താഖ് ട്രേഡിങ്ങ് ട്രോഫി പുഷ്പദാസ് സമ്മാനിച്ചു ,
ഫൈനൽ മാൻ ഓഫ് ദി മാച്ച് അഫ്സൻ ( മേഗ്ലൂർ പ്രൈഡ് ) മുഫത് അൽജോദ് ട്രേഡിങ്ങ് കമ്പനിയുടെ ട്രോഫി ശാക്കിർ കൂടാളി സമ്മാനിച്ചു ,
മാൻ ഓഫ് ദി മാച്ച് ( ലൂസേഴ്സ് ഫൈനൽ) നസീജ് യൂണിഫോം സ്പോൺസർ ചെയ്ത ട്രോഫി ഹിഷാമിന് ( ബാർ യുണൈറ്റഡ് ) ജബ്ബാർ പൂവാർ സമ്മാനിച്ചു ,
ആദ്യ സെമിയിലെ മാൻ ഓഫ് ദി മാച്ച് യാസർ അറഫാത്തിന് ( ആഷസ് ക്രിക്കറ്റ് ക്ലബ്ബ് ) ഹല യൂണിഫോമിന്റെ ട്രോഫി രാഹുൽ കൈമാറി
രണ്ടാം സെമിയിലെ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുത്ത പാഷ ജുനൈദിന് ജീനിയസ് ട്രേഡിങ്ങ് സ്പോൺസർ ചെയ്ത ട്രോഫി അൻവർ വാരം സമ്മാനിച്ചു
മികച്ച ഒരു ടൂർണമെന്റ് നടത്തുവാൻ കിയോസുമായി സഹകരിച്ച റോയൽ ക്രിക്കറ്റ് ക്ലബിനുള്ള ഉപഹാരം കിയോസ് ചെർമാൻ ഡോ : സൂരജ് പാണയിൽ , ആർ സി സി മാനേജർ ഷിയാസ് ഹസന് കൈമാറി ,
കണ്ണൂർ കൂത്തുപറമ്പിലെ എ ജെ ഗോൾഡായിരുന്നു മെയിൻ സ്പോൺസർ , ഗ്ലോബൽ ട്രാവൽസ് , ഗ്രാൻഡ് ജോയ് സ്യൂട് , മിഡ് ടൌൺ , ദി കാന്റീൻ , മനാഖ് അൽ റാബിക് , ഫിങ്ങ് ഫിങ്ങ് , സിറ്റി ഫ്ലവർ , സഫ മക്ക:2
തുടങ്ങിയവർ സഹപ്രായോജകരുമായിരുന്നു ..
ടൂർണമെന്റ് വിജയത്തിനായി കമ്മിറ്റി ചെയർമാൻ വരുൺ , വൈസ് : ചെയർമാൻ അനിൽ ചിറക്കൽ , ഇസ്മയിൽ കണ്ണൂർ , ശാക്കിർ കൂടാളി , റസാക്ക് മണക്കായി , അൻവർ വാരം , രാഹുൽ പൂക്കോടൻ , ഹാഷിം പാപ്പിനിശ്ശേരി , ഷൈജു പച്ച , മൊയ്തു കെ , ജോയ് കളത്തിൽ എന്നിവർ നേതൃത്വം നൽകി. കിയോസ് എക്സിക്യൂട്ടീവ് അംഗങ്ങളും മെംബർമാരും പങ്കെടുത്തു .