തൃശൂർ: ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്ളോറയുടെയും മകൾ ഡോണ സാജനെ(34) മെയ് ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവ ദിവസം തന്നെ ലാൽ ഇന്ത്യയിലേക്ക് കടന്നതായാണ് കാനഡാ പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
WhatsApp Image 2024-04-06 at 16.51.26_506790be
bismi-up
K
J
IMG-20240906-WA0012
IMG-20240906-WA0011
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_24b07f93
WhatsApp Image 2024-09-20 at 11.34.28_24b07f93
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-10-14 at 20.19.20_2bd1a880
എട്ട് വർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തി വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.