തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. മിഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സഹായം സ്വീകരിക്കാൻ പറ്റാത്ത തരത്തിൽ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നാണ് ആരോപണം. വൈദിക പരിശീലനത്തിന് സഹായം തേടിയുള്ള ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആർസിഎ അക്കൌണ്ടടക്കം മരവിപ്പിച്ചെന്നാണ് ഇടയ ലേഖനത്തിൽ പറയുന്നത്. വിശ്വാസികളെ സഭയുടെ സാമ്പത്തികാവസ്ഥ അറിയിക്കാനാണ് സർക്കുലറെന്നാണ് വിശദീകരണം.